തുറവൂര്‍: പെരുമ്പളത്തേക്ക് ജങ്കാര്‍ സര്‍വ്വീസ് തുടങ്ങുന്നു. ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാന്‍ എ.എം.ആരിഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍പ്പെടുത്തി ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജലയാനം കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ തോപ്പുംപടിയിലുള്ള വാര്‍ഫില്‍ നീറ്റിലിറക്കി.
ധനകാര്യ വകുപ്പ് ആദ്യമായാണ് ആസ്തി വികസന ഫണ്ടില്‍പ്പെടുത്തി ചലിക്കുന്ന വസ്തുവിന് ഭരണാനുമതി നല്‍കുന്നത്. ദ്വീപ് നിവാസികളുടെ യാത്ര ദുരിതം ധനകാര്യമന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജങ്കാര്‍ സര്‍വ്വീസിന് ഭരണാനുമതി ലഭിച്ചത.്
കോര്പ്പറേഷന് നിര്മ്മണച്ചെലവ് പൂര്‍ണ്ണമായും മുന്‍കൂറായി നല്‍കിയിരുന്നു. ജനുവരിയില്‍ തന്നെ മന്ത്രി എം.കെ.മുനീര്‍ പെരുമ്പളം ഗ്രാമ പഞ്ചായത്തിന് ജങ്കാര്‍ കൈമാറുമെന്ന് എംഎല്‍എ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: