ചന്ദിരൂര്‍: 16-ാംമത് ശാന്തിഗിരി തീര്‍ത്ഥയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ എട്ടിന്് എരമല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വരുന്ന ഗുരുവിശ്വാസികള്‍ പങ്കെടുക്കും. അഖണ്ഢ നാമ ജപത്തോടെ നടക്കുന്ന ഘോഷയാത്ര 9.30 ന് ജന്മഗൃഹത്തില്‍ എത്തിച്ചേരുമ്പോള്‍ സന്യാസിമാരും ബ്രഹ്മചാരികളും അടങ്ങുന്ന സംഘം സ്വീകരിക്കും. തുടര്‍ന്ന് ശാന്തിഗിരി തീര്‍ത്ഥയാത്ര സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് ഇന്‍ചാര്‍ജ് (അഡ്മിനിസ്ട്രേഷന്) സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, വാര്‍ഡ് മെമ്പര്‍മാരായ സി.കെ.പുഷ്പന്, ജാസ്മിന്, സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി, സ്വാമി ജയപ്രിയന് ജ്ഞാന തപസ്വി, മുരളി ശ്രീധര്‍, അബുബക്കര്‍.എ, അജിത്ത് കുമാര്‍. വി, പ്രമോദ് എം.പി, ജോയ് വൈക്കം, ഡോ.സുദക്ഷിണ.എന്‍, ബ്രഹ്മചാരി ഹരികൃഷ്ണന് .ജി, വന്ദിത.എം, രഘുവരന് എം.കെ, പി.ജി. രമണന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: