വേദശാഖയായ ആയുര്‍വേദത്തിനെ ആരാധിക്കുന്നവരാണ് നാം. മനുഷ്യന് കരുത്തും അരോഗഭാവവും പ്രദാനം ചെയ്യുന്നതില്‍ ഈ ശാസ്ത്രം നല്ല പങ്കുവഹിക്കുന്നു. വിദേശീയരടക്കം അന്യനാടുകളില്‍നിന്നും ആയുര്‍വേദ ചികിത്സതേടി കേരളത്തില്‍ ഒട്ടേറെപേര്‍ എത്തുന്നു. ഇവിടെ വളരുന്നസസ്യങ്ങളാല് നിര്‍മ്മിക്കുന്ന മരുന്നുകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. തന്നെയുമല്ല ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വരോഗങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഈശാസ്ത്രത്തിന്റെ മഹനീയത. ഈ രംഗത്ത് വിവിധ ശാഖകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്നും അതെല്ലാം കൈമോശംവരാതെ പുതുതലമുറയ്ക്ക് കൈമാറി വരുന്നു.
അമിതവണ്ണക്കാര്‍ ശ്രദ്ധിക്കേണ്ടത്
- മധുരം ഉപ്പ് എന്നിവ കുറയ്ക്കുക.
- കുട്ടികള്‍ മിഠായി ചോക്ക്ലേറ്റ് എന്നിവ ശീലിക്കുന്നതിനു പകരം പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുക.
- മുപ്പതു വയസ്സിനു ശേഷം വണ്ണം വെക്കാന്‍ അനുവദിക്കരുത്.
- വ്യായാമം ശീലിച്ച് ദുര്‍മേദസ്സ് കുറയ്ക്കുക.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
- ഭക്ഷണം രണ്ടുനേരമാക്കി ചുരുക്കുക, അരവയര്‍ നിറയാന്‍ മാത്രം കഴിക്കുക.
- അത്താഴത്തിന് പഴങ്ങള്‍, വിശപ്പ് അധികമാണെങ്കില്‍ ചെറുപഴം, കാരറ്റ്, എന്നിവകഴിക്കാം.
- ഇടഭക്ഷണം ഒഴിവാക്കുകതന്നെവേണം.
- കരിങ്ങാലിക്കാതല്‍ കഷായം തേന്‍ ചേര്‍ത്തുകഴിക്കുക.
- രാവിലെ വെറും വയറ്റില്‍ ചെറുതേന്‍,ചെറുനാരങ്ങനീര് എന്നിവ സമം ചേര്‍ത്ത് ഒരുഗ്ലാസ് വെള്ളംകഴിക്കുക.
- ഒരുസ്പൂണ്‍ നല്ലെണ്ണ 5ഗ്രാം ചുക്ക് പൊടി എന്നിവ ചാലിച്ച് കഴിക്കുക.
- 50 ഗ്രാം വേങ്ങക്കാതല്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളം പലതവണ കഴിയ്ക്കാം.
- വിഴാരിപ്പൊടി തേന്‍ചേര്‍ത്ത് 10ഗ്രാം സേവിക്കുക.
- കന്മദം പൊടിച്ച് തേനില്‍ ചേര്‍ത്ത് സേവിക്കുക ഉങ്ങിന് വേര് കഷായം വച്ച് കഴിക്കുക. .
- കരിങ്ങാലിക്കാതലും, നെല്ലിക്കയും കഷായം വച്ച് തേന്‍ചേര്‍ത്ത് കഴിക്കണം.
- ചുക്കും കരിങ്ങാലിയുമിട്ട് വേവിച്ച വെള്ളം പകുതിയായി കുറുക്കി കുടിക്കുക.
- മുന്‍ പറഞ്ഞവ ഏതെങ്കിലും രണ്ടുമൂന്നെണ്ണം വ്യക്തിയുടെ സവിശേഷതകളനുസരിച്ച് കുറച്ചധികം കാലം പിന്തുടരണം.
- ഭക്ഷണ നിയന്ത്രണവും വ്യായാമവും സമയാസമയത്ത് ചെയ്യാന്‍ തയ്യാറാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: