ഹര്‍ത്താലിനെ ഇതിവൃത്തമാക്കി ആള്‍രൂപങ്ങള്‍ എട്ടിന്

Sunday 3 January 2016 8:02 pm IST

തിരുവനന്തപുരം: നവാഗതര്‍ക്ക് പ്രാതിനിധ്യം നല്‍കി ഏറെ പുതുമകളുമായി കെട്ടുറപ്പുള്ള ഒരു കഥ പറയുകയാണ് 'ആള്‍രൂപങ്ങള്‍'. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ.എം. നൗഷാദ് നിര്‍മ്മിച്ച 'ആള്‍രൂപങ്ങള്‍' 8 ന് റിലീസ് ചെയ്യും. കേരളീയ ജീവിതത്തില്‍ നമുക്കുചുറ്റും കാണുന്ന രണ്ടു കഥാപാത്രങ്ങളാണ് കനകനും വത്സാമണിയും. ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് നന്ദുവും മായാവിശ്വനാഥും. കനകനെന്ന ദുര്‍വിധിഗ്രസ്ഥനായ മനുഷ്യനെ പകര്‍ന്നാടിക്കൊണ്ട് നന്ദു നായകനാവുന്ന ചിത്രമാണ് 'ആള്‍രൂപങ്ങള്‍'. മായാവിശ്വനാഥ് വത്സാമണിയിലൂടെ നായിക നിരയിലേയ്ക്കു കടക്കുന്നു. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥപറയുന്ന 'ആള്‍രൂപങ്ങള്‍'  കേരളീയ ജീവിതത്തെ താറുമാറാക്കുന്ന 'ഹര്‍ത്താല്‍' ഇതിവൃത്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. സി.വി.പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. സുധീര്‍ കരമന, രാഘവന്‍, കൈനകരി തങ്കരാജ്, സി.പി.മേവട, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അയിലം ഉണ്ണികൃഷ്ണന്‍,  സുദര്‍ശനന്‍ കുടപ്പനമൂട്, ഉണ്ണി സത്താര്‍, കരുണാകരന്‍, കടമ്മനിട്ട, സജനചന്ദ്രന്‍, ആറ്റുകാല്‍ തമ്പി, ജിമ്മിച്ചന്‍ ജോസ്, അരുണ്‍ മഹാദേവന്‍, പ്രേംകുമാര്‍ പാലത്തറ, വെഞ്ഞാറമൂട് ശ്രീകല, വസന്ത ഉണ്ണി, ദേവി മേനോന്‍, ശ്രീകുട്ടി, ആഭാ ഉണ്ണി, അലീഷ, പാര്‍വ്വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മോഹന്‍ പുതുശ്ശേരി ആദ്യമായി സ്വതന്ത്ര ക്യാമറമാനാകുന്നു. കവിയും പത്രപ്രവര്‍ത്തകനുമായ ഡോ.ഇന്ദ്രബാബു ഇതാദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നു. ജമിനി ഉണ്ണികൃഷ്ണന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി, നജീം അര്‍ഷാദിനോടൊപ്പം പാടുന്നു. എഡിറ്റിംഗ്-ഹരിഹരപുത്രന്‍, പശ്ചാത്തല സംഗീതം-രമേഷ് നാരായണ്‍, പി.ആര്‍.ഒ അജയ് തുണ്ടത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.