ശബരിമല:ശബരിമല മേല്‍ശാന്തി എസ്.ഇ ശങ്കരന് നമ്പൂതിരിയുടെ പേരില്‍ വ്യാജ വിസിറ്റിങ് കാര്‍ഡ് പ്രചരിക്കുന്നു.ഇതിനെ തുടര്‍ന്ന് മേല്‍ശാന്തി ഫോണിലൂടെ പരാതി സന്നിധാനം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ശബരിമല മേല്‍ശാന്തിയുടെ പേരും ഫോട്ടോയും അയ്യപ്പസ്വാമിയുടെ ഫോട്ടോയും കാര്‍ഡിന്റെ മറുവശത്ത് മേല്‍ശാന്തിയുടെ മേല്‍വിലാസവും രേഖപ്പെടുത്തിയ കാര്‍ഡാണ് പ്രചരിക്കുന്നത്.
ആന്ധ്രാപ്രേദേശ്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വന്ന തീര്‍ത്ഥാടകരുടെ കൈയ്യിലാണ് ഈ കാര്‍ഡ് ഉണ്ടായിരുന്നത്.ഇതില്‍ മേല്‍ശാന്തിയുടെ ഫോണ്‍നമ്പര്‍ തെറ്റിച്ചാണ് രേഖപ്പെടുത്തിയിരുന്നത്.
രണ്ടുതരത്തിലുള്ള വ്യാജകാര്‍ഡുകളാണ് ഉണ്ടായിരുന്നത്.മേല്ശാന്തിമുറിയില് ക്യൂവില്‍ നില്‍ക്കാതെ അദ്ദേഹത്തെ കണ്ട് പ്രസാദം വാങ്ങുന്നതിനായി ഈ കാര്‍ഡ് മേല്‍ശാന്തിയുടെ പരികര്‍മ്മിയെ തീര്‍ത്ഥാടകര്‍ കാണിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മേല്‍ശാന്തി ഈ വിവരം സന്നിധാനം പോലീസിനെ അറിയിക്കുകയായിരുന്നു. കാര്‍ഡുമായി വന്ന തീര്‍ത്ഥാടകരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: