പൊന്‍കുന്നം: കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു മൂന്നു പേര്‍ക്കു പരിക്ക്. ദേശീയപാത 183-ല്‍ കാഞ്ഞിരപ്പള്ളി കോടതിപ്പടിക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.
ബാംഗളൂരു സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു പാതയോരത്തെ തിട്ടയില്‍ ഇടിക്കുകയായിരുന്നു. ആറ് അയ്യപ്പഭക്തരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: