വാഹനയാത്രികര്‍ക്ക് ഭീഷണിയായി ദേശീയ പാതയില്‍ അനധികൃത പാര്‍ക്കിംഗ്

Sunday 3 January 2016 11:03 pm IST

മരട്: വൈറ്റില-അരൂര്‍ ദേശീയ പാതയില്‍ നെട്ടൂര്‍ ഭാഗത്ത് ദേശീയ പാതയിലും സര്‍വീസ് റോഡിലും വാഹനയാത്രികര്‍ക്ക് ഭീഷണിയായി അനധികൃത പാര്‍ക്കിംഗ്. ഷോറൂമുകളിലേക്ക് വാഹനങ്ങള്‍ കൊണ്ടു വരുന്ന കണ്ടെയ്‌നര്‍ ലോറികളും ഗോഡൗണുകളിലേക്ക് ലോഡുമായി വരുന്ന വലിയ ലോറികളുമാണ് ദേശീയ പാതയോരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം രാത്രികാലങ്ങളില്‍ ഇതിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ക്ക് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാന്‍ സാധിക്കാതെ വരികയും അപകടത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ പുറകില്‍ ഇടിച്ച് നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ തട്ടി ചെരിഞ്ഞ് ഇപ്പോള്‍ അത് കാണാന്‍ സാധിക്കാത്ത നിലയിലാണ്. ഇങ്ങനെയുള്ള നിയമ ലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.