ബെംഗളൂരു:യോഗാഭ്യാസനം ആരോഗ്യ സംരക്ഷണത്തിനുള്ള പാരമ്പര്യ ചികിത്സയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയര്‍ക്കും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഇത് ഒരുപോലെ പ്രയോജനം ചെയ്യും. ബെംഗളൂരു ജിഗനിയില്‍ അന്താരാഷ്ട്ര യോഗ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ആധുനിക വ്യവസ്ഥകള്‍ നമ്മുടെ ആരോഗ്യ സംരക്ഷണത്തെ മാറ്റി മറിച്ചു. തുടര്‍ച്ചയായി മരുന്നുകളും വാക്സിനുകളും ഉപയോഗിക്കുന്നത് വേറെ രോഗങ്ങള്‍ വരുത്താനും കാരണമാവും. ആധുനിക ചികിത്സാ രീതികള്‍ ചെലവേറിയതുമാണ്. അതുകൊണ്ടുതന്നെ ഇന്ന് ഭാരതം ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും യോഗയുടേയും പാരമ്പര്യവൈദ്യത്തേയുംകുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. യോഗ പൈതൃകമായി കൈമാറി വന്നിട്ടുള്ളതാണ്. ലോകം ഇന്ന് ഇതുസംബന്ധിച്ച് കുടുതല്‍ മനസിലാക്കി വരികയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: