കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ്കുമ്മനം രാജശേഖരൻ നാളെ കോഴിക്കോട്ട്. ബിജെപി സംസ്ഥാനപ്രസിഡന്റ് പദം ഏറ്റെടുത്തശേഷം ആദ്യമായി കോഴിക്കോട്ടെത്തുന്ന കുമ്മനം രാജശേഖരന് പ്രവർത്തകർ വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ ഒമ്പതിന് റെയിൽവെസ്റ്റേഷനിൽ എത്തുന്ന അദ്ദേഹത്തെ ജില്ലാ-സംസ്ഥാന നേതാക്കളും പാർട്ടിപ്രവർത്തകരും ചേർന്ന് സ്വീകരിക്കും. രാവിലെ 11ന് നളന്ദ ഓഡിറ്റോറിയത്തിൽ ചേരുന്ന ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: