വടകര:നിരവധി മോഷണ കേസ്സുകളിലെ പ്രതിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി വള്ളിത്തോട് സ്വദേശി കുരുവിക്കാട്ടില്‍ സജു(34)വിനെയാണ് വടകര സി.ഐ പി.എം.മനോജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്.വടകര ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന് സ്വര്‍ണ്ണാഭരണവും വടകര എടോടിയിലുള്ള ചിപ്പ് എന്‍ ടെക് എന്ന മൊബൈല്‍ കടയില്‍ നിന്ന്! മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തിലാണ് ഇയാളെ പിടി കൂടിയത് .മുമ്പ് തലശ്ശേരി,കൊയിലാണ്ടി,മട്ടന്നൂര്‍,ഇരിട്ടി എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കളവു കേസുകളിലെ പ്രതിയാണ് ഇയാള്‍.
ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് സി.സി.ടി.വി യില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.എസ്.ഐ.മാരായ പി.എസ്.ഹരീഷ്,വിജയന്,സുധാകരന് സി.പി.ഓ മാരായ കെ.പി.രാജീവന്,കെ.യൂസഫ്,ഷാജി,പ്രതീപന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വടകര കോടതി 14ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: