വടകര: അഴിയൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അക്കാദമിക നിലവാരവും ഭൗതിക സാഹചര്യവും അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടിയായി. കടലോര മേഖലയിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആറ് കോടിയുടെ പ്രൊജക്റ്റാണ് തയ്യാറാക്കിയത്.സ്മാര്‍ട്ട് ക്ലാസ് റൂം, യു.പി. തലം മുതല്‍ ലാബ് സൗകര്യം,വിശ്രമ മുറി,ഗേള്‍സ് റൂം, ശൗചാലയങ്ങള്‍,ചുറ്റുമതില്‍,കളിക്കളം,ഓഡിറ്റോറിയം,പാര്‍ക്ക്,കാന്റീന് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കും.കര്‍മ സമിതി രൂപീകരണ യോഗത്തില്‍ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്,വടകര ഡി.ഇ.ഓ ഇ.കെ.സുരേഷ് കുമാര്‍,സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.പ്രേമലത,ഹെഡ് മിസ്ട്രസ്സ് എം.എം.റാണി,കെ.പി.ചെറിയ കോയ തങ്ങള്‍,പ്രദീപ് ചോമ്പാല,കെ.വി.രാജന്,വി.പി.സുരേന്ദ്രന്,പി.നാണു,പ്രസാദ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി ഇ.ടി.അയൂബ്(ചെയര്‍),എം.എം.റാണി(കണ്) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: