കായംകുളം: സ്കൂട്ടറില്‍ ബസിടിച്ച് യുവതി മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്കേറ്റു. പത്തിയൂര്‍ മേനാംപള്ളി പേരൂര്‍ പടിറ്റതില്‍ സിന്ധു ആണ് മരിച്ചത്. മകള്‍ അമേയ കൃഷ്ണയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വിദ്യാര്‍ഥിനിയെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9.30ന് കായംകുളം ചെട്ടികുളങ്ങര കമുകുംവിള ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. കുട്ടിയെ സ്കൂളിലേക്ക് സ്കൂട്ടറില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെ കായംകുളം-തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സിന്ധുവിനെയും മകളെയും തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: