ശ്രീനഗര്‍: ജമ്മുകശ്മീരിലുള്ള ലഡാക്കില്‍ കനത്ത ഹിമപാതത്തില്‍ നാലുസൈനികര്‍ കൊല്ലപ്പെട്ടു.ഞായറാഴ്ച ഉച്ചയ്ക്കാണ് അത്യാഹിതം. നമ്പര്‍ മൂന്ന് ലഡാക്ക് സ്ക്കൗട്ട്സിലെ നാലു പേരാണ് ലഡാക്കിന്റെ തെക്കന്‍ ഭാഗത്തുള്ള മഞ്ഞുമല ഇടിഞ്ഞ് അതിലകപ്പെട്ടത്, പ്രതിരോധവക്താവ് കേണല്‍ എസ്ഡി ഗോസ്വാമി പറഞ്ഞു.
മല ഇടിഞ്ഞുടന് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആരുേടയും ജീവന് രക്ഷിക്കാനായില്ല. മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഹവില്‍ദാര്‍ സെവാംഗ് നര്ബ്രു, ഹവില്‍ദാര്‍ ദോര്‍ജി ഗഌറ്റ്സാന്, റൈഫിള്‍മാന്‍ മുഹമ്മദ് യൂസഫ്, റൈഫിള്‍മാന്‍ ജിഗ്മെയ്ഡ് ചോസ്ദപ്പ് എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: