ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. തെക്കന്‍ ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ നഗരമാണ് ക്രൈസ്റ്റ്ചര്‍ച്ച്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്ക് കിഴക്കന്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണെന്ന് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഈവര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ 182 പേര് മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്മുണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: