തിരുവനന്തപുര: കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പിപി മുകുന്ദന് ആവശ്യപ്പെട്ടു. ഒരിടവേളയ്ക്കു ശേഷം നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേയുള്ള ആക്രമണങ്ങള്‍ എന്നിവ ഉഭയ കക്ഷികള്‍ ചേര്‍ന്നോ, സര്‍ക്കാര്‍ മുന്‍കൈ എടുത്തോ അവസാനിപ്പിക്കണം. ആര് എസ് എസ് സര് സംഘ ചാലക് മോഹന്‍ ഭാഗവതിന്റെയും , പിണറായി വിജയന്റെയും നേതാക്കളുടേയും പ്രതികരണങ്ങള്‍ ആശാവഹമാണ് .
നൂറു കണക്കിന് കൊലപാതകങ്ങളും , കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനു പുറമേ അംഗഭംഗം വന്നവര്‍ വേറെ. കുടുംബ നാഥന്മാര് നഷ്ടപ്പെട്ട അനവധി കുടുംബങ്ങള്‍. നിരവധിപേര്‍ പ്രതികളായ കുടുംബങ്ങള്‍… ഇതിന് പരിഹാരം വേണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: