കുട്ടനാട്: എടത്വ തായങ്കരി റോഡില്‍ നിര്‍ത്തിവച്ച ആലപ്പുഴ-ചങ്ങനാശേരി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കളങ്ങര വരെയെങ്കിലും പുനരാരംഭിക്കണമെന്നാവശ്യം ശക്തമായി. കളങ്ങര മുതല്‍ വെട്ടുതോട് പാലം വരെ ജലവിഭവ വകുപ്പ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടര്ന്നായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മാമ്പുഴക്കരി, മിത്രക്കരി ഊരുക്കരി വേഴപ്ര പ്രദേശങ്ങളില്‍ ഇതോടെ യാത്രാക്ലേശം രൂക്ഷമാകുകയായിരുന്നു.
കളങ്ങര വരെ എങ്കിലും ബസ് സര്‍വീസ് പുനരാരംഭിക്കുകയാണങ്കില് യാത്രാക്ലേശത്തിനു ഒരുപരിധി വരെ സഹായമാകും. നാട്ടുകാര്‍ പലതവണ പരാതി നല്‍കിയെങ്കിലും പരിഹാരം കാണാത്ത സ്ഥിതിക്ക് കളക്ടര്‍ ഇടപെടാന്‍ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: