ശബരിമലക്ക് കെഎസ്ഇബിയുടെ ഇരുട്ടടി വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇരട്ടി വൈദ്യുതിനിരക്ക്

Monday 4 January 2016 8:33 pm IST

ശബരിമല: ശബരിമലയില്‍ കെഎസ്ഇബിയുടെ തീവെട്ടി കൊള്ള.ശബരിമലയെ വ്യാവസായിക മേഖലയായി കണ്ട് ഇവര്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്നത്് ഇരട്ടിയിലധികം രൂപ. ഉത്പാദന മേഖലയില്‍ നിന്നും പ്രസരണ വിതരണ നഷ്ടം കൂടാതെയാണ് ശബരിമലയില്‍ വൈദ്യുതി എത്തിക്കുന്നത് എന്നിരിക്കെയാണ് വൈദ്യുതി ബോര്‍ഡിന്റെ ഇരട്ടത്താപ്പ്.കേരളത്തിലെ സമാന്തര പശ്ചാത്തലമുള്ള മറ്റ് തീര്‍ത്ഥാടനാലയങ്ങളോട് ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍ക്ക്് യൂണിറ്റിന് വെറും 7 രൂപ ഈടാക്കുമ്പോള്‍ ശബരിമലയില്‍ അത് ഇരട്ടിയില്‍ അധികമാകും.ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങള്‍ യൂണിറ്റിന് 15 രൂപനല്‍കിയാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ഈ നിരക്ക് ശബരിമലയിലെ വ്യാപാരികളിലേക്ക് എത്തുമ്പോള്‍ അതും ഫലത്തില്‍ ഭക്തരുടെ മേലാണ് എത്തുന്നത്. ശബരിമലയില്‍ ആവശ്യസാധന വിലകുത്തനെ ഉയരാനുള്ള പ്രധാനകാരണവും വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന അമിതചാര്‍ജാണ്. അമിത വൈദ്യുതി ചാര്‍ജ് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷനു മുന്നില്‍ പരാതി നല്‍കാന്‍ പോലും ബോര്‍ഡ് തയ്യാറായിട്ടില്ല.നിലവില്‍ പുതിയ നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിയറിങ് നടത്തിവരികയാണ്.എന്നാല്‍ ഈ അനുകൂല സാഹചര്യം പോലും ഉപയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യറാകുന്നില്ല. ശബരിമലയുടെ പ്രത്യക സാഹചര്യം കണക്കിലെടുത്ത് പകരം മറ്റൊരു താരിഫ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് പരാതി നല്‍കിയാല്‍ റഗുലേറ്ററി കമ്മീഷന്‍ അത് പരിശോധിക്കുകതന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.