വലന്‍സിയ: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് സമനില. രണ്ട് തവണ മുന്നിട്ടുനിന്നശേഷം വലന്‍സിയയോടാണ് റയല്‍ 2-2ന് സമനില പാലിച്ചത്. ഈ കളിയില്‍ വിജയിച്ചിരുന്നെങ്കില്‍ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റയലിന് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ സമനിലയോടെ അത് അസാദ്ധ്യമായി. അവസാന 20 മിനിറ്റിലേറെ മറ്റിയോ കൊവാസിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും റയലിന് തിരിച്ചടിയായി.
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് താളം കണ്ടെത്താന്‍ കഴിയാതെപോയ മത്സരത്തിന്റെ 16-ാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിനുവേണ്ടി ആദ്യം ലീഡ് നല്‍കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി പരെജോ പെനാല്‍റ്റിയിലൂടെ വലെന്സിയക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ആന്ദ്രെ ഗോമസിനെ ബോക്സിനുള്ളില്‍ വച്ച് പെപെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റമാണ് കൂടുതലുണ്ടായത്.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 82-ാം മിനിറ്റില്‍ ടോണി ക്രൂസ് നല്കിയ ക്രോസ് ഗരത്ത് ബെയ്ല് മനോഹരമായൊരു ഹെഡ്ഡറിലൂടെ വലന്‍സിയ വലയിലെത്തിച്ചത് റയലിനെ വീണ്ടും മുന്നിലെത്തിത്തിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല. തൊട്ടടുത്ത മിനിറ്റില്‍ പാകോ അല്‍കാസര്‍ വലെന്‍സിയയെ വീണ്ടും ഒപ്പമെത്തിച്ചു. കളിയുടെ ഇഞ്ചുറി സമയത്ത് റയലിനും വലന്‍സിയക്കും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചതോടെ കൡ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 18 കളികൡ നിന്ന് 37 പോയിന്റാണുള്ളത്. 17 മത്സരങ്ങള്‍ മാത്രം കളിച്ച ബാഴ്സയുമായി രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് റയലിനുള്ളത്. വലെന്‍സിയ 18 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി പത്താമതാണ്.
മറ്റൊരു മത്സരത്തില്‍ പതിനേഴാം സ്ഥാനത്തുള്ള ഗ്രനാഡ എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ സെവിയയെ അട്ടിമറിച്ചു.
പതിനേഴാം സ്ഥാനത്തുള്ള ഗ്രാനഡ ഒന്‍പതാം സ്ഥാനത്തുള്ള സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ചു. ഗ്രാനഡയ്ക്കുവേണ്ടി ഐസക്കും പെനാറന്ഡയും സെവിയ്യയ്ക്കുവേണ്ടി വിറ്റോളോയും ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ വിയ്യറയല്‍ ഡീപ്പോര്ട്ടീവൊ ലാ കൊറൂണയെ ഒന്നിനെതിരെ രണ്ട് ഗോളിനും ഐബര്‍ റയല്‍ ബെറ്റിസിനെ മടക്കമില്ലാത്ത നാല് ഗോളിനും തോല്പിച്ചു. അത്ലറ്റിക്ക് ബില്‍ബാവോ- ലാസ് പല്‍മാസ്, റയോ വയ്യക്കാനോ-റയല്‍ സോസിഡാഡ് മത്സരം 2-2ന് സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: