സിഡ്‌നിയില്‍ രണ്ടാം ദിനം മഴക്കളി

Monday 4 January 2016 9:00 pm IST

സിഡ്‌നി: വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മഴ കളി മുടക്കി. രണ്ടാം ദിവസമായ ഇന്നലെ 11.2 ഓവര്‍ മാത്രമാണ് കളി നടന്നത്. മഴയെ തുടര്‍ന്ന് കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഏഴിന് 248 എന്ന നിലയിലാണ്. 35 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ വിക്കറ്റാണ് ഇന്നലെ വിന്‍ഡീസിന് നഷ്ടമായത്. തലേന്നത്തെ സ്‌കോറിനോട് 34 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് ബ്രാത്ത്‌വൈറ്റ് പാറ്റിന്‍സണിന്റെ പന്തില്‍ ബൗള്‍ഡായാണ് മടങ്ങിയത്. 30 റണ്‍സോടെ ദിനേശ് രാംദിനും റണ്‍സ് ഒന്നും നേടാതെ കെമര്‍ റോച്ചുമാണ് ക്രീസില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.