ഓപ്പറേഷന്‍ സ്‌മൈലിന് ജില്ലയില്‍ തുടക്കം

Monday 4 January 2016 8:54 pm IST

ആലപ്പുഴ: കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് ഓപ്പറേഷന്‍ സ്‌മൈല്‍ പദ്ധതിപ്രകാരം ജില്ലയൊട്ടാകെ നിരീക്ഷണവും സന്ദര്‍ശനവും ജനുവരി ഒന്നുമുതല്‍തന്നെ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ ജില്ലാ ശിശുസംരക്ഷണ സമിതി യോഗത്തില്‍ പറഞ്ഞു. ഈ വര്‍ഷം കുട്ടികളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിന് പ്രാധാന്യം നല്‍കാന്‍ സമിതിയോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ സ്വഭാവ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് അധ്യപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും . വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയില്‍ നടക്കുന്ന ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരിഗണനയ്ക്ക് 416 കേസുകള്‍ വന്നതായും റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ എത്രയും പെട്ടെന്ന് കേസുകള്‍ തീര്‍പ്പാക്കാറുണ്ടെന്നും സമിതിയുടെ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ യോഗത്തില്‍ ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എ.ജെ.സാബുജോസഫ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനിറ്റ എസ്.ലിന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എസ്.ഗോപകുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി.വിജയചന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സെര്‍ജിയോ കെ.ഫാബിയാന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ മഹീദേവി , ജ്യോതിലക്ഷ്മി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.