തൊടുപുഴ: വര്‍ക്ക്ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പേര് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി പ്രദീപിന്റെ മൊബൈല്‍ ഫോണും വെല്‍ഡിങ് സെറ്റുമാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. സംഭവത്തില്‍ മൂലമറ്റം സ്വദേശി ജോമോന്(30), പണിക്കന്‍കുടി സ്വദേശി വില്‍സണ്‍(48), ആലുവ സ്വദേശി ജോജോ(30) എന്നിവരെയാണ് തൊടുപുഴ എസ്ഐ വിനോദ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ഇന്നലെ വെങ്ങല്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ കുമാരമംഗലം പുളിഞ്ചുവട് ഭാഗത്തുള്ള വര്‍ക്ക്ഷോപ്പിലാണ് മോഷണം നടന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: