അമൃത്സര്‍: രധാനമന്ത്രി മന്മോഹന് സിങ്ങിനെ അണ്ണാ ഹസാരെ അനുയായികള്‍ കരിങ്കൊടി കാണിച്ചു. പുതുവര്‍ഷ ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും, ഭാര്യ ഗുര്‍ശരണ്‍ കൗറിനെയും അണ്ണാ ഹസാരെ അനുകൂലികള്‍ കരിങ്കൊടി കാണിച്ചത്. രാവിലെ 6.30നാണ് മന്മോഹന് ക്ഷേത്രത്തില്‍ എത്തിയത്.
‘അഴിമതിക്കെതിരെ ഇന്ത്യ’ എന്നെഴുതിയ ബാനറിന് കീഴില്‍ അണിനിരന്ന 35 ഓളം വരുന്ന അണ്ണാ അനുകൂലികള്‍ മന്മോഹന് സിങ്ങും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കരിങ്കൊടി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: