പീരുമേട്: ചെമ്മണ്ണില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ചെമ്മണ്ണ് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവര്‍ ചെമ്മണ്ണ് സ്വദേശി അജയന് (32), യാത്രക്കാരായ ചിന്നത്തായി (70), മാളു (17), ആര്യ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏലപ്പാറയില്‍ നിന്നും ചെമ്മണ്ണിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മൂന്ന് പ്രാവശ്യം തലകീഴായി മറിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: