തൊടുപുഴ: 28-മത് റവന്യൂ ജില്ല സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും. എട്ടിന് സമാപിക്കും. മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് റോഷി അഗസ്റ്റിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി പിജെ ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്കാരിക ഘോഷയാത്ര ജില്ല പോലിസ് മേധാവി കെ വി ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ല കളക്ടര്‍ കലോത്സവ സന്ദേശം നല്‍കും.
സമ്മേളനത്തില്‍ ജോയിസ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ പ്രഭാഷണം നടത്തും. സംസ്ഥാന കായികമേള മെഡല്‍ ജേതാക്കളെ കെ കെ ജയചന്ദ്രന് എം എല്‍എ അനുമോദിക്കും. സകൂള്‍ ശാസ്ത്രമേള ജേതാക്കളെ ഇഎസ് ബിജിമോള്‍ എംഎല്‍എ ആദരിക്കും. കലോത്സവ ലോഗോ രൂപകല്പന ചെയ്ത മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി എബിറ്റ് സിബിക്ക് എസ് രാജേന്ദ്രന് എംഎല്‍എ പുരസ്കാരം നല്‍കും. ദേശിയ സംസ്താന അവാര്‍ഡ് ജേതാക്കളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആദരിക്കും. 281 ഇനങ്ങളിലായി 3500 കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: