നെഞ്ച് വിരിച്ചൊരു സല്യൂട്ട് നിനക്കായി

Monday 4 January 2016 9:40 pm IST

നിരജ്ഞന്‍ താങ്കള്‍ക്കുവേണ്ടി ഒരിക്കലും കരയാന്‍ എനിക്കാവില്ല...ഒരു പട്ടാളക്കാരനെ സംബന്ധിച്ചെടുത്തോളം അയാള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ മെഡല്‍ കൃത്യനിര്‍വ്വഹണത്തിനിടയില്‍ ആകസ്മികമായി പുണരുന്ന മരണമാണ്... അതുകൊണ്ട് താങ്കളെയോര്‍ത്ത് അഭിമാനിക്കാനേ എനിക്കുകഴിയൂ... കരയുന്നവര്‍ കരഞ്ഞു തീര്‍ക്കട്ടെ... ആകസ്മികമായ മരണം സ്വാഗതം ചെയ്യപ്പെടട്ടെ... നിങ്ങള്‍ നല്‍കിയ ഊര്‍ജ്ജം നഷ്ടമാകാത്ത കാലത്തോളം....നിങ്ങള്‍ വീണുപോയിരിക്കുന്നു.... നാളെ പലരും വീണുപോയേക്കാം... അവസാനശ്വാസം പോകുന്നതിനുമുന്‍പെ താങ്കള്‍ ഉറക്കെവിളിച്ച മുദ്രാവാക്യം ഞാനുമൊന്നു വിളിച്ചോട്ടെ... ഭാരത് മാതാ കീ ജയ്... നീയേറെ ഇഷ്ടപ്പെട്ട മൂവര്‍ണ്ണകൊടി പുതച്ചു നീയുറങ്ങുംപോള്‍.... പക്ഷെ നീ നിനക്കര്‍ഹതപ്പെട്ട അവസാന റൈഫിള്‍ സല്യൂട്ട് ഏറ്റുവാങ്ങും മുന്‍പേ എനിക്കൊരു കര്‍ത്തവ്യമുണ്ട് നെഞ്ചുവിരിച്ചൊരു സല്യൂട്ട് നിനക്കായി .... വീരമൃത്യു....വീരബലിദാനി അമര്‍രഹേ.... ഷാഹുല്‍ കുട്ടായി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.