കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് നിക്ഷേപി്ക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ശുചിത്വ മൈത്രി 2015 പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന ഏഴാമത്തെ കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് എരുമേലി വാവര് പള്ളിയില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍വ്വഹിക്കും. ശുചിത്വ മിഷന് എ.ഡി.സി. പി.എസ്. ഷിനോ, കോട്ടയം ആര്‍ഡിഒ കെ.എസ്. സാവിത്രി, കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ സജീവ് കെ.റ്റി., എരുമേലി പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവ കാലത്ത് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച അവലോകനയോഗവും തുടര്‍ന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: