വൈക്കം: ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട്്് താലൂക്ക് ആശുപത്രില്‍ മുന്നില്‍ എഐവൈഎഫ് മണ്ഡലം കമ്മറ്റി നടത്തുന്ന സത്യാഗ്രഹം രാഷ്ട്രീയ തട്ടിപ്പൊണെന്ന്്് പട്ടിക ജാതി സംസ്ഥാന കമ്മറ്റി അംഗം കെ.കെ.കരുണാകരന് പറഞ്ഞു. ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ചെയര്‍മാനും, ഡോക്ടര്‍മാരുടെ ഓഴിവുനിക്കത്തേണ്ട ഉത്തര വാദിത്വം എംഎല്‍എക്കും ചെയര്‍മാനുമാണ്.ഇവര്‍ ആരോഗ്യ വകുപ്പു അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണാതെ സ്വന്തം പാര്‍ട്ടിയിലെ യുവജന സംഘടന സംഘടനയെകൊണ്ട് സത്യാഗ്രഹം നടത്തുന്നത് ലജ്ജാകരമാണ്.എം.എല്‍.എ യുടെയും ചെയര്‍മാന്റെയും കഴിവ് കേടാണ് ആശുപത്രിയിടെ ഈ അവസ്ഥക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് റ്റി.വി മിത്രലാല്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. ഷാജി, വി.ഷൈലേഷ്, എം.പി.വിജയന് മാസ്റ്റര്‍, അരുണ്‍, വിനൂപ് വിശ്വം, രൂപേഷ്, തിരുമേനി തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: