തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം

Monday 4 January 2016 10:54 pm IST

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. രാത്രി എട്ടിന് ദേവിയുടെ നട അടക്കും. നടതുറപ്പ് മഹോത്സവം പതിനൊന്ന് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ജനസഹസ്രങ്ങളാണ് ദര്‍ശന സൗഭാഗ്യം തേടിയെത്തിയത്. ഭക്തരില്‍ സ്ത്രീകളായിരുന്നു അധികവും. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തിയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. പ്രസാദമായ അപ്പം, അരവണ, അവില്‍ നിവേദ്യം എന്നിവ ഭക്തര്‍ക്കായി തയ്യാറാക്കി നല്‍കിയിരുന്നു. പാര്‍വതി ദേവിയുടെ നടയില്‍ മഞ്ഞള്‍പറ നിറക്കുന്നതിനും മഹാദേവന്റെ നടയില്‍ എള്ള് പറ നിറക്കുന്നതിനും തിരക്ക് അനുഭവപ്പെട്ടു. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരും ശരണംവിളികളോടെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തി. നടതുറപ്പ് വേളയില്‍ ചോറൂണ്, തുലാഭാരം എന്നീ വഴിപാടുകളും നടന്നു. ചലച്ചിത്രതാരങ്ങളായ ദിലീപ്, സ്വസ്തിക, പ്രിയങ്ക എന്നിവര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.