നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നാടോടി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആന്ധ്ര സ്വദേശി ഫെയ്ദാനി (3) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിന്റെ മുന്നിലുള്ള കനാലില്‍ വീണുകിടന്ന കുട്ടിയെ ആലുവയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കനാല്ബണ്ടിനോട് ചേര്‍ന്നുള്ള വാടകവീട്ടില്‍ കുട്ടിയും അമ്മ ആഷയും തനിച്ചാണ് താമസിക്കുന്നത്.
മര്‍ദ്ദനമേറ്റതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാടോടി പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറയുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: