കൊല്ലം: മത്സരാധിഷ്ഠിതമായ ലോകത്ത് സ്വയംപ്രാപ്തരാവാന് രാജ്യത്തെ യുവത്വം ഉണരണമെന്ന് ബോധാനന്ദസ്വാമി ആഹ്വാനം ചെയ്തു. സംബോധ് ഫൗണ്ടേഷന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിന് പ്രാദേശികമായും അന്തര്‍ദേശീയമായും ചിന്തിക്കുവാന്‍ സാധിക്കണം. സമഗ്ര വികസനത്തിനുവേണ്ടി പദ്ധതിയൊരുക്കാനും പ്രവര്‍ത്തികമാക്കാനും കഴിയണം. ഒരു വ്യക്തി നേതൃസ്ഥാനത്തേക്ക് ഉയരുന്നതിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്. ഒപ്പം വൈകാരികമായ പക്വതയും ആദ്ധ്യാത്മിക ബോധവുമു ണ്ടാകണം. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഉദാത്തമായ മാതൃക കാണിക്കാനും നേതൃത്വം വഹിക്കുവാനും ഭാരതത്തിന് കഴിയും. ഇവിടുത്തെ യുവജനത സ്വന്തം ശേഷികള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ സംഭാവനകള്‍ ചെയ്യാന്‍ ഉത്സാഹം കാണിക്കണം. അതിനുവേണ്ട പരിശീലനം നല്കാന് മുതിര്‍ന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും സ്വാമി പറഞ്ഞു. സംബോധ് ഫൗണ്ടേഷന് സെക്രട്ടറി അഡ്വ.കല്ലൂര്‍ കൈലാസ്നാഥ്, ആര്.വിജയരാജന്‍, രമ്യാ രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: