കൊല്ലം: ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഓക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ സംസ്ഥാനത്തെ തൊഴിലിടങ്ങളില്‍ തൊഴിലാളികള്ക്കുണ്ടാകുന് തൊഴില്‍ജന്യ രോഗങ്ങള്‍ സംബന്ധിച്ച് സര്‍വെ നടത്തി. സര്‍വെയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപുരം കാപ്പക്സ് ഫാക്ടറിയില്‍ എ.എ.അസീസ് എംഎല്‍എ നിര്‍വഹിച്ചു. കാപ്പക്സ് ചെയര്മാന് ഫിലിപ്പ് കെ.തോമസ് അധ്യക്ഷത വഹിച്ചു. പി.കെ.ഗുരുദാസന് എംഎല് എ മുഖ്യപ്രഭാഷണം നടത്തി. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ ജയചന്ദ്രന് നന്ദിയും പറഞ്ഞു. തൊഴിലിടങ്ങളിലെ ഭൗതികവും രാസപരവും ജീവശാസ്ത്രപരവുമായ അപകടസാധ്യതകള്‍ കണ്ടുപിടിക്കുകയാണ് സര്‍വെയുടെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ ഈ സാമ്പത്തിക വര്‍ഷം കശുവണ്ടി ഫാക്ടറികളിലേയും മെറ്റല്‍ ക്രഷര്‍ ഫാക്ടറികളിലേയും തൊഴിലാളികളിലാണ് സര്‍വെ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: