ബിജെപി ഓഫീസിന് സിപിഎം അക്രമികള്‍ തീയിട്ടു

Tuesday 5 January 2016 11:22 am IST

കോഴിക്കോട്: കാരപ്പറമ്പിലെ ബിജെപി ഓഫീസിന് തീയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് ഓഫീസ് കത്തുന്നത് കണ്ടത്. പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. കാരപ്പറമ്പ് ബൂത്ത് കമ്മിറ്റി ഓഫീസിനാണ് അക്രമികള്‍ തീയിട്ടത്. വേങ്ങേരി മേഖലയില്‍ ഉണ്ടായ സിപിഎം അക്രമത്തിന്റെ തുടര്‍ച്ചയായാണ് ബിജെപി ഓഫീസിന് നേരെ അക്രമം നടന്നിരിക്കുന്നത്. അക്രമം വ്യാപിപ്പിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമായാണ് ഓഫീസിന് തീയിട്ടത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പിനും തീപടര്‍ന്നു. ഒരു ഓട്ടോറിക്ഷയുടെ റെക്‌സിന്‍ കത്തി നശിച്ചു. നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാരപ്പറമ്പ് മേഖലയിലെ രണ്ട് ഡിവിഷനുകളില്‍ ബിജെപി നേടിയ ജയം സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ബോധപൂര്‍വം സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സിപിഎം ശ്രമത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് ബിജെപി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.