തൊടുപുഴ: മലയാള ചലച്ചിത്ര താരം ആസിഫലിയുടെ തൊടുപുഴയിലെ വസതിക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അജ്ഞാതസഘത്തിന്റെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
പിതാവ് എം.പി ഷൗക്കത്ത് അലിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സിപിഎം ലോക്കല്സെക്രട്ടറിയായ ഷൗക്കത്ത് അലി തൊടുപുഴ മുന്‍സിപ്പല്‍ മുന്‍ ചെയര്‍മാനായിരുന്നു. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷൗക്കത്തലി പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടുപാലത്ത് നഗരസഭാ വാര്‍ഡു സഭ ചേരുന്നതിനിടയില്‍ ലീഗിന്റെ കൗണ്‍സിലര്‍ ടി.കെ അനില്‍കുമാറിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു. കൗണ്‍സിലറുടെ മുണ്ട് പറിച്ചുമാറ്റിയെന്ന് പരാതിയും ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ തൊടുപുഴ പോലീസ് കേസ് എടുത്തിരുന്നു.
അബി പുത്തന്‍പുര, പ്രവീണ്‍ വാസു, നിഷാദ് കളരിക്കല്‍, നിഷാദ് കുളത്തിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനിടെയാണ് ഇന്നു പുലര്‍ച്ചെ ഷൗക്കത്തലിയുടെ വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: