ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

Tuesday 5 January 2016 8:18 pm IST


മുരിക്കാശേരി: 28-ാമത് ഇടുക്കി ജില്ല സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് മുരിക്കാശേരി പാവനാത്മ കോളേജ് പരിസരത്തുനിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പോലീസ് സൂപ്രണ്ട് കെവി ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. സാംസ്‌കാരിക ഘോഷയാത്ര പ്രധാന വേദിയില്‍ എത്തിയപ്പോള്‍ സബ്കളക്ടര്‍ എന്‍പിഎല്‍ റെഡ്ഡി പതാക ഉയര്‍ത്തി. സമ്മേളനം ജലവിഭവ വകുപ്പു മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.ജോയിസ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ് ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ മാത്യു ജോണ്‍,നോബിള്‍ജോസഫ്,ആഗസ്തി അഴകത്ത്,പികെ രാജു,സെലിന്‍ കുഴിഞ്ഞാലി,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുരേഷ് മാത്യു സ്വാഗതവും മുരിക്കാശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ജയിംസ് പാലക്കാമറ്റം നന്ദിയും പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.