ഉണ്ടപ്ലാവില്‍ സിപിഎം-ലീഗ് സംഘര്‍ഷം
നടന് ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം
തൊടുപുഴ: മുസ്ളിംലീഗ് കൗണ്‍സിലറെ സിപിഎമ്മുകാര്‍ ആക്രമിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഉണ്ടപ്ലാവിനെ സംഘര്‍ഷ ഭൂമിയാക്കുന്നു. ഇന്നലെ ഒരു സംഘമാളുകള്‍ സിപിഎം നേതാവ് ഷൗക്കത്തലിയുടെ വീടിന് നേര ആക്രമണം നടത്തി. നടന് ആസിഫ് അലിയുടെ വീടാണിത്. മുസ്ലിം ലീഗുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആക്ഷേപം. സിപിഎം തുടങ്ങിവച്ച ആക്രമണം സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. സിപിഎം നേതാവിന്റെ വീട് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മുകാര്‍ പ്രകടനം നടത്തി. അക്രമം വ്യാപിക്കാതിരിക്കാന്‍ പോലീസ് രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: