അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ അതിപ്രസരം; കലോത്സവനഗരിയില്‍ സംഘര്‍ഷസാധ്യത

Tuesday 5 January 2016 9:10 pm IST

നെയ്യാറ്റിന്‍കര: കലാമാമാങ്കത്തിന് തിരി തെളിയും മുമ്പു തന്നെ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ അങ്കം തുടങ്ങി. കഴിഞ്ഞദിവസം കലോത്സവവേദി അലങ്കരിക്കുന്നതിനിടയ്ക്കാണ് വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കലോത്സവ വേദിയില്‍ തങ്ങളുടെ സംഘടനയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന്പ്രോഗ്രാം കമ്മറ്റി ഭാരവാഹികള്‍ എത്തിസംഘര്‍ഷത്തിന് അയവുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സംഘാടകര്‍ നഗരിയിലെഎല്ലാ അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. കൂടാതെ ഇനി ഒരുതരത്തിലുള്ള സംഘടനാ ബോര്‍ഡുകളും കലോത്സവ വേദികളില്‍ സ്ഥാപിക്കരുതെന്ന കര്‍ശന നിലപാടെടുക്കുകയുംഎല്ലാ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് വഴിവച്ചിട്ടും പ്രധാന വേദിയായ ജിബീഎച്ച്എസ്എസിന് 100 മീറ്റര്‍ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ആരെങ്കിലും വരികയോ എന്താണ് സംഭവം എന്നന്വേഷിക്കുകയോ ചെയ്തില്ലെന്ന പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.