ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനില്‍ 2004ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ദേഹോപദ്രവ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ സിറാജ് മന്‍സിലില്‍ സിറാജി (35)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2004ല്‍ ആലിശ്ശേരി സ്വദേശി ഹാരിസ് എന്നയാളെ സിറാജ് ഉള്‍പ്പടെയുള്ള ആറംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സംഭവത്തിനുശേഷം താമസം മാറിയ പ്രതി വാടക വീടുകളിലും മറ്റും മാറി മാറി താമസിച്ചു വരികയുമായിരുന്നു. എസ്ഐ അപ്പുക്കുട്ടന്, സിപിഒമാരായ മധു, ഹാഷിര്‍ എന്നിവരും സിറാജിനെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: