ആക്രമണത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദ് തന്നെ

Tuesday 5 January 2016 9:30 pm IST

യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഭീകരാക്രമണത്തി്‌ന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ജെയ്ഷെ മുഹമ്മദ് തന്നെയാണ് ഇതിനു പിന്നിലെന്നാണ് കേന്ദ്രം ഉറപ്പിച്ചുപറയുന്നത്. ഇത് ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കൃത്യവും വിശദവും ശക്തവുമായ സൈനിക പരിശീലനം നേടിയവരായിരുന്നു ഭീകരര്‍ എന്നതുതന്നെ ഇതിന്റെ കാരണം. ഇതു പുറത്തുവന്നാല്‍ പാക് സൈന്യവും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമാണ് പരിശീലനം നല്‍കിയതെന്ന് വെളിപ്പെടും. അത് തടയാനാണ് ജിഹാദി യുണൈറ്റഡ് കണ്‍സില്‍ എന്ന സംഘടന രംഗത്ത് എത്തിയത്. സൈന്യം അനുവര്‍ത്തിക്കുന്ന തന്ത്രങ്ങളാണ് ഭീകരരും കൈക്കൊണ്ടത്. കൂടുതല്‍ ആയുധങ്ങള്‍ കരുതിയിരുന്നു. മാത്രമല്ല പുലര്‍ച്ചെ, ജാഗ്രത ഏറ്റവും കുറവുള്ള മൂന്നരയോടെയായിരുന്നു ആക്രമണം. ഭീകരര്‍ എല്ലാം കൊല്ലപ്പെട്ടെന്ന ധാരണ അവര്‍ പരത്തുകയും ചെയ്തു, സൈന്യാധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.