സൈന്യത്തിന്റെ വലിയ നേട്ടം

Tuesday 5 January 2016 9:40 pm IST

വ്യോമസേനാത്താവളത്തില്‍ കയറിയ ഭീകരരെ തടുത്തുനിര്‍ത്താനും സുപ്രധാനഭാഗങ്ങളിലേക്ക് കടന്നുകയറുന്നതില്‍നിന്ന് അവരെ തടയാനും സൈന്യത്തിന് കഴിഞ്ഞുവെന്നതാണ് ഒരു സുപ്രധാന നേട്ടം.  ഭീകരര്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അകത്തുകടന്നത്. അതേസമയം തന്നെ തിരിച്ചടി തുടങ്ങി. രാവിലെതന്നെ നാലു ഭീകരരെ കൊല്ലുകയും ചെയ്തു. മുന്നറിയിപ്പ് കിട്ടിയതിനാല്‍ സൈന്യം അതീവജാഗ്രതയില്‍ ആയിരുന്നതിനാലാണിത്. ഭീകരര്‍ക്ക് വിമാനങ്ങളും കോപ്ടറുകളും നശിപ്പിക്കാനോ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളില്‍ കടന്നുകയറാനോ ഒന്നും സാധിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.