നാറാത്ത് മുച്ചിലോട്ട് കളിയാട്ടം 10 ന് ആരംഭിക്കും

Tuesday 5 January 2016 9:50 pm IST

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ജനുവരി 10ന് തുടങ്ങും. രാവിലെ 9മണിക്ക് ക്ഷേത്ര നടയില്‍ പ്രശ്‌ന ചിന്ത ആരംഭിക്കും. വൈകുന്നേരം 3മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം പുറപ്പാട് തുടര്‍ന്ന് അരങ്ങിലടിയന്തിരം, കൂടിയാട്ടം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6മണിക്ക് കുഴിയടുപ്പില്‍ തീ പകരും. രാത്രി 7 മണിക്ക് കരിവേടന്‍ ദൈവം വെള്ളാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം എന്നിവ ഉണ്ടാകും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി മുഖ്യാതിഥിയായിരിക്കും. രാത്രി 11 മണിക്ക് മൂവര്‍ തോറ്റം, അരങ്ങിലടിയന്തിരം എന്നിവ ഉണ്ടായിരിക്കും. 11ന് പുലര്‍ച്ചെ 2മണിക്ക് കരിവേടന്‍ ദൈവം കോലം, രാവിലെ 6മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി എന്നീ ദൈവ കോലങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം 3മണിക്ക് ഭഗവതിയുടെ തോറ്റം, അരങ്ങിലടിയന്തിരം, തേലക്കാട്ടേക്ക് എഴുന്നളളത്ത് എന്നിവ ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് പുല്ലൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം ഉണ്ടായിരിക്കും. 8മണിക്ക് ഭക്തിഗാനമേള, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും. 10മണിക്ക് ഗുളികളന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം എന്നിവ നേര്‍ച്ചയായി ഉണ്ടാകും. 11 മണിക്ക് മൂവര്‍ തോറ്റം, 12ന് പുലര്‍ച്ചെ 1 മണിക്ക് അരങ്ങിലടിയന്തരം തുടര്‍ന്ന് പുലിയൂര്‍ കണ്ണന്‍ ദൈവക്കോലം എന്നിവ അരങ്ങിലെത്തും. രാവിലെ 6മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി എന്നീ ദൈവ കോലങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് അടിച്ച് തളി വാദ്യം. വൈകുന്നേരം 3മണിക്ക് ഭഗവതിയുടെ തോറ്റം, അരങ്ങിലടിയന്തിരം എന്നിവ ഉണ്ടാകും. 6മണിക്ക് കരിവേടന്‍ ദൈവം വെള്ളാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം എന്നിവ അരങ്ങിലെത്തും, രാത്രി 10 മണിക്ക് ഗുളികന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം എന്നിവ ഉണ്ടാകും. 11 മണിക്ക് മൂവര്‍ തോറ്റം, നരമ്പില്‍ ഭഗവതിയുടെ തോറ്റം, കല്ല്യാണപ്പന്തല്‍ കയ്യേല്‍ക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. 13ന് പുലര്‍ച്ചെ 1മണിക്ക് പുലിയൂര്‍ കണ്ണന്‍ ദൈവം, കരിവേടന്‍ ദൈവം, നരമ്പില്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലത്തും. 4 മണിക്ക് ഭഗവതിയുടെ തോറ്റം, കൂടിയാട്ടം തുടര്‍ന്ന് രാവിലെ 8 മണിക്ക് കൊടിയില തോറ്റം, 9മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി എന്നീ ദൈവക്കോലങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് 1മണിക്ക് ഭക്തിനിര്‍ഭരമായ മേലേരി കയ്യേല്‍ക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് 2 മണിക്ക് കൈലാസക്കല്ലില്‍ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി 11മണിക്ക് തിരുമുടി ആറാടിക്കല്‍ ചടങ്ങോടെ നാല് ദിവസത്തെ കളിയാട്ടം സമാപിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കളിയാട്ട ദിവസങ്ങളില്‍ അന്നദാനം ഉണ്ടാകും. കളിയാട്ടത്തിന് മുന്നോടിയായി വണ്ണാരത്തറക്ക് കുറിയിടാന്‍ എഴുന്നള്ളത്ത് ചടങ്ങ് 9ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.