രാഷ്ട്രീയ അക്രമങ്ങള്‍: സിപിഎം വാക്കുപാലിക്കാന്‍ തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

Tuesday 5 January 2016 9:51 pm IST

പയ്യന്നൂര്‍: കേരളത്തില്‍ രാഷ്ടീയ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സിപിഎമ്മാണ് ആദ്യം തയ്യാറേകേണ്ടതെന്നും സമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താമെന്ന് പറഞ്ഞ ഉടനെ തന്നെ കണ്ണൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും നടന്ന അക്രമങ്ങള്‍ വാക്കുപാലിക്കാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണെന്നും ബിജെപി ദേശീയ സമിതി അംഗം ശോഭസുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പയ്യന്നുര്‍ മയൂര ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലംപ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. അക്രമം നടത്തുന്നത് സിപിഎം മാത്രമാണ്. ഏത് അക്രമത്തിന്റെ യും ഒരു ഭാഗത്ത് സിപിഎമ്മാണ് എന്നത് തന്നെ ഇതിന്റെ തെളിവാണ്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നില്ല എന്നത് അക്രമ രാഷ്ടീയം ബിജെപിയുടെ മാര്‍ഗ്ഗമല്ല എന്നത് കാണിച്ചുതരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.കെ.രമേശന്‍ മാസ്റ്റര്‍ സ്വാഗതവും എം.കെ.മുരളി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.