ശബരിമല: ശബരിമലയിലെ ലോടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റി ഏരിയല്‍ ബഞ്ചിഡ് കേബിള്‍ സ്ഥാപിക്കാന്‍ നടപടിയാകുന്നു. നിലവില്‍ സ്വാമി അയ്യപ്പന് റോഡിലെ പ്രധാന ഇലവണ്‍ കെവി ലൈനും ഇതുവഴിയുള്ള ലോ ടെന്‍ഷന്‍ ലൈനും ഏരിയല്‍ ബഞ്ചിഡ് കേബിള്‍ ആക്കിയിട്ടുണ്ട്.
വൈദ്യുത ലൈന്‍ തട്ടിയുള്ള അപകടം ഒഴിവാക്കാനാണ് ഏരിയല്‍ ബഞ്ചിഡ് കേബിളുകള്‍ സ്ഥാപിക്കുന്നത്.ഏകദേശം ഒരുകോടി പത്ത് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.പമ്പയിലും പമ്പ-നീലിമല-മരക്കൂട്ടം,സന്നിധാനം ഭാഗത്തും ലോടെന്‍ഷന്‍ ഓവര്‍ ഹെഡ് ലൈനുകള്‍ മാറ്റിയാണ് ഏരിയല്‍ ബഞ്ചിട് കേബിള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: