ശബരിമല: ആണ്‍വേഷം കെട്ടി ദര്‍ശനത്തിനെത്തിയ 34 കാരിയെ പമ്പാ ഗാര്‍ഡ് റൂമിന് മുന്നില്‍ വനിത പോലീസും വനിത ദേവസ്വം ജീവനക്കാരും തടഞ്ഞു. ആന്ധ്രാപ്രദേശ് മേച്ചം പേട്ട കടപ്പ സ്വദേശി പരമേശ്വരിയാണ് ഭര്‍ത്താവ് ശ്രീവാസലുവും രണ്ട് മക്കളും ഉള്‍പ്പെടെ പതിനഞ്ച് പേര് അടങ്ങുന്ന സംഘവുമായാണ് ദര്‍ശനത്തിന് എത്തിയതു.
കറുത്ത പാന്റും കറുത്ത ടീഷര്‍ട്ടുമായിരുന്നു വേഷം.തലയില്‍ തോര്‍ത്ത് കെട്ടിയിരുന്നു.ഇവരുടെ നടപ്പില്‍ സംശയം തോന്നിയാണ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞത്.ഇവരെ ഉദ്യോഗസ്ഥര്‍ പമ്പാ ഗാര്‍ഡ് റൂമിലെ വനിതകള്‍ക്കുള്ള വിശ്രമ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ദര്‍ശനത്തിനായി മലകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: