തിരുവാഭരണപ്പാത വിശുദ്ധപാതയായി പ്രഖ്യാപിക്കണം: പ്രയാര്‍

Tuesday 5 January 2016 10:20 pm IST

പത്തനംതിട്ട: തിരുവാഭരണപ്പാത വിശുദ്ധപാതയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പന്തളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ന് പമ്പയില്‍ നടക്കുന്ന പമ്പാസംഗമവേദിയില്‍ ഇതുസംബന്ധിച്ച നിവേദനം കൈമാറും. തിരുവാഭരണപ്പാത സംരക്ഷിക്കുന്നതിന്  ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുക്കും. പാതയുടെ നിര്‍മ്മാണത്തിനും സംരക്ഷണത്തിനും തിരുവാഭരണപ്പാത അതോറിറ്റിയെ പ്രഖ്യാപിക്കണമെന്നും ഇന്നലെ പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നടന്ന ദേവസ്വം ബോര്‍ഡിന്റേയും തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടേയും ഇതര സംഘടനകളുടേയും യോഗം  തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.