അണ്ടര്‍-16 ലോകകപ്പ് ക്രിക്കറ്റ്: ഓസ്‌ട്രേലിയ പിന്മാറി

Tuesday 5 January 2016 10:37 pm IST

സിഡ്‌നി: ജനുവരി 27 മുതല്‍ ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി. സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് സണ്ടര്‍ലാന്‍ഡ്. യോഗ്യതാ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ അയര്‍ലന്‍ഡിനെ ഓസ്‌ട്രേലിയയ്ക്ക് പകരക്കാരായി ഐസിസി നിശ്ചയിച്ചു. കഴിഞ്ഞ ഒക്‌റ്റോബറില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമും ബംഗ്ലാദേശ് പര്യടനം ഒഴിവാക്കിയിരുന്നു. മറ്റു ടീമുകളൊന്നും ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. ടൂര്‍ണമെന്റിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട് അംഗീകരിക്കുന്നുവെങ്കിലും നിരാശാജനകമെന്നും ഐസിസി. ടൂര്‍ണമെന്റിന് ഐസിസിയുമായി സഹകരിച്ച് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. എങ്കിലും തീരുമാനം അതതു ബോര്‍ഡുകളുടേതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.