കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ശക്തിമാന്. ദൂരദര്‍ശനില്‍ നാനൂറോളം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പര ഭാഷയ്ക്കും ദേശത്തിനും അതീതമായി കുട്ടികള്‍ ഏറ്റെടുത്തു. ശക്തിമാനായി വേഷമിട്ട് കുട്ടികളുടെ മനംകവര്‍ന്ന മുകേഷ് ഖന്നയാണ് തപസ്യ തീര്‍ത്ഥയാത്രയുടെ സ്വീകരണം ഉദ്ഘാടനം ചെയ്യുന്നത്.
മഹാഭാരതമെന്ന മറ്റൊരു ടെലിവിഷന്‍ പരമ്പരയില്‍ ഭീഷ്മപിതാമഹനെ അവതരിപ്പിച്ചും ഖന്ന പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. എഴുപതോളം ബോളിവുഡ് സിനിമകളിലും ഇരുപതോളം ടെലിവിഷന്‍ പരമ്പരകളിലും ഖന്ന വേഷമിട്ടു.
ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയര്മാന് കൂടിയാണ് മുകേഷ് ഖന്ന. പ്രിയതാരത്തെ നേരിട്ട് കാണാനുള്ള അവസരമാണ് തപസ്യയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: