ഇരിട്ടി: വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ പബ്ലിക് സ്കൂള്‍ കെട്ടിട ഉദ്ഘാടനവും ഒന്നാം വാര്‍ഷികാഘോഷവും 7, 8 തീയതികളില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 7 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് എം.കെ. മജീദ് അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എം പി പരിപാടി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎല്‍എ മുഖ്യാഥിതി ആയിരിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കള്‍ സംസാരിക്കും.
8 നു വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സില്‍ ഡോ. വിജയന് ചാലോട്, ഇരിട്ടി ഡി വൈഎസ്പി പി.സുകുമാരന്‍, എസ്.പി.മുഹമ്മദാലി മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. 8 മണിക്ക് പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ അരങ്ങേറും. മാജിക് ഷോ പൊതുജനങ്ങള്‍ക്ക് സൗജന്യ മായിരിക്കുമെന്നും പതിനായിരം പേര്‍ക്ക് ഷോ വീക്ഷിക്കുവനുള്ള സൗകര്യം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം.കെ.മജീദ് , പി. അഷ്റഫ്, ഷാജി ആലുങ്കല്‍, എം.കെ. അബ്ദുള്‍ഖാദര്‍ , അജയന് പായം, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: