കണ്ണൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ചെറുപുഴ മുതല്‍ ആലക്കോട് – കരുവഞ്ചാല്‍-ചെമ്പേരി-പയ്യാവൂര്‍-ഉളിക്കല്‍ വരെയുള്ള 50 കി.മീറ്റര്‍ റോഡ് റോഡ് ഫണ്ട് ബോര്‍ഡിന്റേയും നബാര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന്റേയും ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്മല റോഡ് സിആര്‍എഫില്‍ ഉള്പ്പെടുത്തുന്നതിന്റേയും പുരോഗതി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് റിവ്യൂചെയ്യുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.സി.ജോസഫ്, പൊതുമരാമത്ത്- ധനകാര്യ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: