സിവില്‍ സര്‍വ്വീസ്: സ്‌കോളര്‍ഷിപ്പ് പരീക്ഷ 9ന്

Tuesday 5 January 2016 11:12 pm IST

കണ്ണൂര്‍: 2016ലെ സിവില്‍ സര്‍വ്വീസ് പ്രീലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഈ മാസം 9ന് കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും നടക്കുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ആദ്യ പത്ത് റാങ്കുകാര്‍ക്ക് മുപ്പതിനായിരം രൂപയും പത്ത് മുതല്‍ നാല്‍പത് വരെ റാങ്കുകര്‍ക്ക് ഇരുപതിനായിരം രൂപയും, നാല്പത് മുതല്‍ നൂറ്‌വരെയുള്ള റാങ്കുകാര്‍ക്ക് പതിനായിരം രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. യുജിസി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ ംംം.ലിൃശരവളീൗിറമശേീി.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7561823335, 7559973335 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.