നിരഞ്ജന്‍ രാഷ്ട്രത്തിന്റെ വീരപുത്രന്‍

Tuesday 5 January 2016 11:18 pm IST

മണ്ണാര്‍ക്കാട്: ജന്മനാടിന്റെ അഭിമാനം രക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജനെ രാഷ്ട്രം വീരപുത്രനായി ഓര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ഭൗതീക ശരീരത്തില്‍ അന്ത്യമോപചാരമര്‍പ്പിക്കാന്‍ എളമ്പുലാശ്ശേരിയിലെ വീട്ടിലെത്തിയതായിരുന്നു കുമ്മനം. നാടിന്റെ നന്മമാത്രം മനസ്സില്‍ കണ്ട് ഭീകരവാദികളെ വധിച്ച് തന്റെ കര്‍ത്തവ്യം നിറവേറ്റിയ ധീരയോദ്ധാവാണ് നിരഞ്ജനെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. അതിര്‍ത്തി സംരക്ഷിച്ച് ഓരോ പൗരന്റെയും ജീവനു കാവല്‍ നില്‍ക്കുന്ന ജീവന്‍ ബലിയര്‍പ്പിച്ച കര്‍മ്മസൈനികനാണ് നിരഞ്ജന്‍. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച നിരഞ്ജന് ആര്‍എസ്എസിന്റെ പ്രണാമമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. നാടിന്റെ സമ്പത്താണ് സൈനികരെന്നും, അവരുടെ വീരമൃത്യു നാടിന്റെ വേദനയായി കാണണമെന്നും നിരഞ്ജന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്ന് അഖിലഭാരതീയ പൂര്‍വ്വ സൈനികസേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യകാരിസദസ്യന്‍ കെ.സുധീര്‍, സഹകാര്‍ഭാരതി സംസ്ഥാന സമിതി അംഗം ഹരിഹരനുണ്ണി, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്‍, സംസ്ഥാന സമിതി അംഗം ഹരീന്ദ്രകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ സെക്രട്ടറി എം.പി.ശ്രീകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബി.മനോജ്, കോങ്ങാട് മണ്ഡലം സെക്രട്ടറി രവിഅടിയത്ത്, പി.സുബ്രഹ്മണ്യന്‍ ജില്ലാ സമ്പര്‍ക്കപ്രമുഖ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.